കാസര്‍കോട്: ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലിരിക്കെ മരിച്ച ബേഡകം സ്റ്റേഷനിലെ എസ്.ഐയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കാസര്‍കോട് പനത്തടി മാനടുക്കം പാടിയില്‍ കെ. വിജയന്‍ ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് മരിച്ചത്. സി.പി.എം നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സമ്മര്‍ദമാണ് എസ്.ഐയുടെ മരണത്തിന് കാരണമെന്നാരോപിച്ച് പ്രത്യക്ഷ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഏപ്രില്‍ 29ന് രാവിലെ ബേഡകം സ്റ്റേഷനിലെ ക്വാര്‍ട്ടേഴ്‌സിലാണ് വിജയനെ ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് എറണാകുളത്തെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് ആറരയോടെ എറണാകുളത്തെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. എറണാകുളത്ത് നിന്ന് രാത്രിയോടെ കാസര്‍കോട് എത്തിച്ച മൃതദേഹം രാവിലെ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലും തുടര്‍ന്ന് ബേഡകം പൊലീസ് സ്റ്റേഷനിലും പൊതുദര്‍ശനത്തിന് വെക്കും. 11 മണിയോടെ മൃതദേഹം പനത്തടി മാനടുക്കം പാടിയിലെ വീട്ടില്‍ എത്തിക്കും.
ബേഡകം എസ്.ഐയുടെ മരണത്തിന് പിന്നില്‍ സി.പി.എം നേതാക്കളുടെ സമ്മര്‍ദം'; പ്രത്യക്ഷ പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ
11:13:00
0
കാസര്‍കോട്: ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലിരിക്കെ മരിച്ച ബേഡകം സ്റ്റേഷനിലെ എസ്.ഐയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കാസര്‍കോട് പനത്തടി മാനടുക്കം പാടിയില്‍ കെ. വിജയന്‍ ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് മരിച്ചത്. സി.പി.എം നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സമ്മര്‍ദമാണ് എസ്.ഐയുടെ മരണത്തിന് കാരണമെന്നാരോപിച്ച് പ്രത്യക്ഷ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഏപ്രില്‍ 29ന് രാവിലെ ബേഡകം സ്റ്റേഷനിലെ ക്വാര്‍ട്ടേഴ്‌സിലാണ് വിജയനെ ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് എറണാകുളത്തെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് ആറരയോടെ എറണാകുളത്തെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. എറണാകുളത്ത് നിന്ന് രാത്രിയോടെ കാസര്‍കോട് എത്തിച്ച മൃതദേഹം രാവിലെ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലും തുടര്‍ന്ന് ബേഡകം പൊലീസ് സ്റ്റേഷനിലും പൊതുദര്‍ശനത്തിന് വെക്കും. 11 മണിയോടെ മൃതദേഹം പനത്തടി മാനടുക്കം പാടിയിലെ വീട്ടില്‍ എത്തിക്കും.
Tags
Post a Comment
0 Comments