കാസര്‍കോട്: ഹജ്ജ് കര്‍മം വിശ്വാസ ദൃഢതയിലൂടെ സമ്പൂര്‍ണമാക്കാന്‍ തീര്‍ഥാടകര്‍ക്ക് കഴിയണമെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. മുസ്്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസും യാത്രയയപ്പ് സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെ ലോകവും രാജ്യവും കടന്നുപോകുന്ന സാഹചര്യത്തില്‍ മാനവരാശിയുടെ സമാധാനത്തിനായി പ്രാര്‍ഥന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ്് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ സ്വാഗതം പറഞ്ഞു. മതപണ്ഡിതനും പ്രമുഖ പ്രഭാഷകനുമായ ചുഴലി മുഹിയുദ്ദീന്‍ മൗലവി ക്ലാസെടുത്തു. ടി.എച്ച് അബ്ദുല്‍ ഖാദര്‍ ഫൈസി പ്രാര്‍ഥന നടത്തി. സി.ടി അഹമ്മദലി, എ.കെ.എം അഷറഫ്, എം.ബി യൂസുഫ്, കെ.ഇ.എ ബക്കര്‍, അബ്ദുല്‍ റഹ്്മാന്‍ വണ്‍ഫോര്‍, എ.ജി.സി. ബഷീര്‍, എം. അബ്ബാസ്, എ.ബി ശാഫി, ടി.സി.എ റഹ്്മാന്‍, കെ. അബ്ദുല്ല കുഞ്ഞി, ഹാരിസ് ചൂരി, യഹ്യ തളങ്കര, എന്‍.എ അബൂബക്കര്‍ ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍, ബഷീര്‍ വെള്ളിക്കോത്ത്, എ.കെ ആരിഫ്, ടി.എം ഇഖ്ബാല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് എടനീര്‍, അനസ് എതിര്‍ത്തോട്, കെ.പി മുഹമ്മദ് അഷറഫ്, മുംതാസ് സമീറ, ഷാഹിന സലീം, എ.പി ഉമ്മര്‍, ഖാദര്‍ ഹാജി ചെങ്കള, സി.എ അബ്ദുല്ല കുഞ്ഞി ഹാജി പ്രസംഗിച്ചു.
Post a Comment
0 Comments