കാസര്‍കോട്: സംസ്ഥാനത്ത് ഇറച്ചി വില കുത്തനെ വര്‍ധിക്കുന്നു. ചിക്കന്റെയും ബീഫിന്റെയും വിലയില്‍ ഒരാഴ്ചക്കിടെ 40 രൂപയോളമാണ് കൂടിയത്. വില വര്‍ധിച്ചതോടെ ഹോട്ടലുകളിലും വിഭവങ്ങളുടെ വില വര്‍ധിപ്പിച്ചു. കനത്ത ചൂടില്‍ ഫാമുകളിലെ കോഴികള്‍ കൂട്ടത്തോടെ ചത്തതാണ് വില വര്‍ദ്ധനവിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ചെറുകിട ഫാമുകളില്‍ കോഴികളുടെ ലഭ്യത തീരെ കുറഞ്ഞു. വന്‍കിട ഫാമുകളില്‍ നിന്ന് കൂടിയ വിലക്ക് കോഴിയെത്തിച്ചാണ് വില്‍പ്പന നടത്തുന്നത്. ബീഫിന്റെ വിലയും കുത്തനെ ഉയര്‍ന്നു. തെക്കന്‍ കേരളത്തില്‍ 400 രൂപയുണ്ടായിരുന്ന ബീഫിന്റെ വില 460ന് അടുപ്പിച്ചെത്തി. വിലകുത്തനെ കയറിയതോടെ മത്സ്യത്തിലേക്ക് തിരിയുകയാണ് പലരും. എന്നാല്‍ വീട്ടില്‍ മത്സ്യം വാങ്ങി പ്രശ്‌നം പരിഹരിക്കാമെങ്കിലും നാടുവിട്ട് താമസിച്ച്, ഹോട്ടലുകളെ ആശ്രയിച്ച് ഭക്ഷണം കഴിക്കുന്നവരെ വിലക്കയറ്റം കാര്യമായി ബാധിച്ചിട്ടുണ്ട്.
കുത്തനെ കൂടി ഇറച്ചി വില; ചിക്കനും ബീഫിനും ഒരാഴ്ചക്കിടെ വര്‍ധിച്ചത് 40 രൂപ
09:37:00
0
കാസര്‍കോട്: സംസ്ഥാനത്ത് ഇറച്ചി വില കുത്തനെ വര്‍ധിക്കുന്നു. ചിക്കന്റെയും ബീഫിന്റെയും വിലയില്‍ ഒരാഴ്ചക്കിടെ 40 രൂപയോളമാണ് കൂടിയത്. വില വര്‍ധിച്ചതോടെ ഹോട്ടലുകളിലും വിഭവങ്ങളുടെ വില വര്‍ധിപ്പിച്ചു. കനത്ത ചൂടില്‍ ഫാമുകളിലെ കോഴികള്‍ കൂട്ടത്തോടെ ചത്തതാണ് വില വര്‍ദ്ധനവിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ചെറുകിട ഫാമുകളില്‍ കോഴികളുടെ ലഭ്യത തീരെ കുറഞ്ഞു. വന്‍കിട ഫാമുകളില്‍ നിന്ന് കൂടിയ വിലക്ക് കോഴിയെത്തിച്ചാണ് വില്‍പ്പന നടത്തുന്നത്. ബീഫിന്റെ വിലയും കുത്തനെ ഉയര്‍ന്നു. തെക്കന്‍ കേരളത്തില്‍ 400 രൂപയുണ്ടായിരുന്ന ബീഫിന്റെ വില 460ന് അടുപ്പിച്ചെത്തി. വിലകുത്തനെ കയറിയതോടെ മത്സ്യത്തിലേക്ക് തിരിയുകയാണ് പലരും. എന്നാല്‍ വീട്ടില്‍ മത്സ്യം വാങ്ങി പ്രശ്‌നം പരിഹരിക്കാമെങ്കിലും നാടുവിട്ട് താമസിച്ച്, ഹോട്ടലുകളെ ആശ്രയിച്ച് ഭക്ഷണം കഴിക്കുന്നവരെ വിലക്കയറ്റം കാര്യമായി ബാധിച്ചിട്ടുണ്ട്.
Tags
Post a Comment
0 Comments