കരമനയിൽ യുവാവിനെ തലയ്ക്കടിച്ചുകൊലപ്പെടുത്തിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കരമന സ്വദേശി അഖിൽ (22) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം യുവാവിനെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഖിലിനെ വെട്ടി വീഴ്ത്തിയ ശേഷം കൊലയാളി സംഘം ദേഹത്ത് കല്ലെടുത്തിടുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വിനീത്, സുമേഷ്, അഖില്‍ എന്നിവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. കരമന അനന്തു വധക്കേസിലും ഇവര്‍ പ്രതികളാണ്. ഇന്നലെ രാത്രിയായിരുന്നു തലസ്ഥാനത്തെ നടുക്കിയ ക്രൂര കൊലപാതകം. കാറിലെത്തിയ സംഘം കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ശരീരത്തിൽ കല്ലെടുത്തിട്ടാണ് ആക്രമിച്ചത്. അഖിലിന്റെ ശരീരമാസകലം മർദനമേറ്റതിന്റെ പാടുകളുണ്ട്. ഹോളോബ്രിക്‌സുകൊണ്ട് തലയ്ക്കടക്കം അടിയേറ്റിറ്റുണ്ട്. തലയോട്ടി പിളർന്ന നിലയിലായിരുന്നു അഖിലിനെ ആശുപത്രിയിൽ എത്തിച്ചത്.
Post a Comment
0 Comments