കാസര്‍കോട്: ഓടിക്കൊണ്ടിരിക്കുന്ന ടാങ്കര്‍ ലോറിയില്‍ വാതക ചോര്‍ച്ച. ഇതേതുടര്‍ന്ന് സെന്റര്‍ ചിത്താരി മസ്ജിദിന് മുന്‍വശം കെ.എസ്.ടി.പി റോഡില്‍ ലോറി നിര്‍ത്തിയിട്ടു. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. വാതക ചോര്‍ച്ച നിയന്ത്രിക്കാനാവാത്തതിനാല്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നുണ്ട്. സ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്‌സും എത്തിയിട്ടുണ്ട്. പരിസര പ്രദേശങ്ങളിലെ വീടുകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നീക്കവും നടക്കുന്നു. കാഞ്ഞങ്ങാട് നിന്നുള്ള വാഹനങ്ങള്‍ മഡിയന്‍ വഴി തിരിച്ചുവിടുന്നു. വിദഗ്ദരെത്തി വാതക ചോര്‍ച്ച പരിഹരിക്കുന്ന നടപടികളും പുരോഗമിക്കുന്നു.
ചിത്താരിയില്‍ ടാങ്കര്‍ ലോറിയില്‍ വാതക ചോര്‍ച്ച; വാഹനങ്ങള്‍ തിരിച്ചുവിടുന്നു
09:47:00
0
കാസര്‍കോട്: ഓടിക്കൊണ്ടിരിക്കുന്ന ടാങ്കര്‍ ലോറിയില്‍ വാതക ചോര്‍ച്ച. ഇതേതുടര്‍ന്ന് സെന്റര്‍ ചിത്താരി മസ്ജിദിന് മുന്‍വശം കെ.എസ്.ടി.പി റോഡില്‍ ലോറി നിര്‍ത്തിയിട്ടു. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. വാതക ചോര്‍ച്ച നിയന്ത്രിക്കാനാവാത്തതിനാല്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നുണ്ട്. സ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്‌സും എത്തിയിട്ടുണ്ട്. പരിസര പ്രദേശങ്ങളിലെ വീടുകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നീക്കവും നടക്കുന്നു. കാഞ്ഞങ്ങാട് നിന്നുള്ള വാഹനങ്ങള്‍ മഡിയന്‍ വഴി തിരിച്ചുവിടുന്നു. വിദഗ്ദരെത്തി വാതക ചോര്‍ച്ച പരിഹരിക്കുന്ന നടപടികളും പുരോഗമിക്കുന്നു.
Tags
Post a Comment
0 Comments