Type Here to Get Search Results !

Bottom Ad

രാജ്യസഭ സീറ്റ് ഉന്നംവച്ച് മാണി കോണ്‍ഗ്രസ്; വിട്ടുതരില്ലെന്ന് സിപിഐ; എല്‍ഡിഎഫില്‍ പോര് മുറുകുന്നു


രാജ്യസഭ സീറ്റിനായി എല്‍ഡിഎഫില്‍ പോര് മുറുകുന്നു. കേരള കോണ്‍ഗ്രസ് എമ്മും സിപിഐയും തമ്മിലാണ് രാജ്യസഭ സീറ്റ് വിഷയത്തില്‍ തര്‍ക്കം തുടരുന്നത്. രാജ്യസഭ സീറ്റ് വിട്ടുതരില്ലെന്നും മറ്റാര്‍ക്കും അവകാശപ്പെട്ടതല്ലെന്നുമാണ് സിപിഐയുടെ നിലപാട്. ഒഴിവുവരുന്ന മൂന്ന് രാജ്യസഭ സീറ്റുകളില്‍ ഒന്നില്‍ അവകാശവാദം ഉന്നയിക്കുകയാണ് കേരള കോണ്‍ഗ്രസ് എം.

തിങ്കളാഴ്ച കോട്ടയത്ത് ചേരുന്ന എല്‍ഡിഎഫ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ സീറ്റ് ആവശ്യപ്പെടാനാണ് സിപിഐ നീക്കം. എളമരം കരീം, ജോസ് കെ മാണി, ബിനോയ് വിശ്വം എന്നിവരുടെ രാജ്യസഭ കാലാവധി ജൂലായില്‍ അവസാനിക്കാനിരിക്കെയാണ് സീറ്റിനായി ഇരു പാര്‍ട്ടികളും പോരടിക്കുന്നത്. ജോസ് കെ മാണിക്കായി വീണ്ടും രാജ്യസഭ ടിക്കറ്റ് നേടിയെടുക്കാനാണ് കേരള കോണ്‍ഗ്രസ് എം ലക്ഷ്യമിടുന്നത്. എന്നാല്‍ രാജ്യസഭ സീറ്റ് വിഷയം ഇടത് മുന്നണിയില്‍ ഇതുവരെ ചര്‍ച്ചയായിട്ടില്ലെന്നും സീറ്റിനായി ആരും തന്നെ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നുമാണ് എല്‍എഡിഎഫ് അറിയിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad