Type Here to Get Search Results !

Bottom Ad

ലാഭം വിഹിതം ഉറപ്പുനല്‍കി സൈബര്‍ തട്ടിപ്പ്; 71.8 ലക്ഷം രൂപ തട്ടിയെന്ന് യുവാവിന്റെ പരാതി

Top Post Ad


കാസര്‍കോട്: ഓഹരികള്‍ വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് യുവാവിന്റെ ലക്ഷക്കണക്കിന് രൂപ കബളിപ്പിച്ച് സൈബര്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സംഘത്തിനെതിരെ സൈബര്‍ പൊലീസ് കേസെടുത്തു. പടന്ന മൂസാഹാജി മുക്കിലെ റഫ മന്‍സിലില്‍ അഫ്‌സ്വാഹ് മുഹമ്മദ് നല്‍കിയ പരാതിയിലാണ് കേസ്. ഇക്കഴിഞ്ഞ മാര്‍ച് 23നും മെയ് 17 നുമിടയിലാണ് സംഭവം. പ്രതികള്‍ ലാഭവിഹിതം വാഗ്ദാനം നല്‍കി ജെ.എം സ്റ്റോക്ക് മാര്‍കറ്റിന്റെ പ്രതിനിധികളാണെന്ന് പരിചയപ്പെടുത്തി വിവിധ ബാങ്ക് അകൗണ്ടുകള്‍ വഴി പല ദിവസങ്ങളിലായി 72,65,399 രൂപ അയച്ചുകൊടുത്തതില്‍ 77, 627 രൂപ തിരിച്ചു തന്നുവെന്നും കഴിച്ച് 71,87,772 രൂപ തിരിച്ചു തരാതെ വഞ്ചിച്ചുവെന്നുമാണ് പരാതി.


Below Post Ad

Tags

Post a Comment

0 Comments