കാസര്‍കോട്: സി.പി.എമ്മിനെ കടന്നാക്രമിച്ചു സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി. ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകള്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ചെയ്യുന്നത് ഹീന പ്രവര്‍ത്തികളാണ്. മുസ്‌ലിം വിരുദ്ധ സമീപനം സ്വീകരിച്ച ആളാണ് എം വി ഗോവിന്ദന്‍. അധികാരത്തില്‍ വന്നാല്‍ എന്ത് ക്രൂരതയും ചെയ്യാന്‍ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകളെന്നും ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേല്‍ക്കോയ്മ ഇല്ലാതാവാന്‍ സമ്മതിദാന അവകാശം ശ്രദ്ധയോടെ വിനിയോഗിക്കണമെന്നും ബഹാവുദ്ദീന്‍ നദ്‌വി ഫേസ് ബുക്ക് പോസ്റ്റില്‍പറയുന്നു.
'മലപ്പുറത്തെ വിദ്യാര്‍ഥികള്‍ കോപ്പി അടിച്ചു ജയിക്കുന്നവര്‍ ആണെന്ന് പറഞ്ഞ വി.എസിന്റെയും ജില്ലയുടെ ഉള്ളടക്കം വര്‍ഗീയതയാണെന് പറഞ്ഞ കടകം പള്ളിയുടെയും പ്രസ്താവനകള്‍ ആര്‍ എസ് എസിനു വേണ്ടി നടത്തിയ ദാസ്യ പണിയാണ്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം മുസ്‌ലിം സംരക്ഷണം ഏറ്റെടുക്കുന്ന സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളില്‍ നടത്തുന്നത് മുസ്‌ലിം വിദ്വേഷ പ്രവര്‍ത്തനമാണ്. കണ്ണൂരിലെയും കാസര്‍കോട്ടെയും പാര്‍ട്ടി ഗ്രാമങ്ങളില്‍ മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചവരാണ് സി.പി.എം '.. ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Post a Comment
0 Comments