Type Here to Get Search Results !

Bottom Ad

വീട്ടിലെ പ്രസവം സിമ്പിള്‍, സുഖപ്രദം, യാതൊരു കൈകടത്തലുമില്ല, അനുഭവുമായി യുവതിയുടെ കുറിപ്പ്; കേസെടുക്കണമെന്ന് നെറ്റിസണ്‍സ്


വളാഞ്ചാരി: ആശുപത്രിയില്‍ ചികിത്സ തേടാതെ വീട്ടില്‍ സുഖപ്രസവം നടത്താമെന്ന് അനുഭവത്തിലൂടെ തുറന്ന് ഏഴുതിയ യുവതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. മലപ്പുറം വളാഞ്ചാരി സ്വദേശിയും അക്യുപങ്ചറിസ്റ്റുമായ ഹിറ ഹരീറയാണ് വീട്ടിലെ പ്രസവത്തിന് പ്രോത്സാഹനം നല്‍കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സമൂഹത്തില്‍ അപകടകരമായ സന്ദേശം നല്‍കുന്ന ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് നിരവധിപേര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സോഷ്യല്‍ ആക്ടിവിസ്റ്റെന്ന് അവകാശപ്പെടുന്ന ഹിറ കടുത്ത മത വിശ്വാസിയാണെന്നും ഇത്തരം ജല്‍പനങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും ഡോക്ടര്‍മാര്‍ അടക്കം ഇവരുടെ പോസ്റ്റില്‍ മറുപടി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് യുവതി വീട്ടില്‍ പ്രസവിച്ചതിനെ തുടര്‍ന്ന് മരിച്ചത് വന്‍ വിവാദമായിരുന്നു. ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമായിരുന്നു വീട്ടിലെ പ്രസവം. ഇത്തരം പരിപാടികള്‍ പ്രോത്സാഹിപ്പിക്കലാണ് ഹിറയുടെ ലക്ഷ്യമെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad