സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കടലാക്രമണം രൂക്ഷമായി തുടരുന്നതിനാല ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ്കടലാക്രമണം രൂക്ഷമായി തുടരുന്നത്. സുനാമിയോട് സമാനമായ കടലേറ്റമാണ് ഉണ്ടാകുന്നതെന്ന് തീരവാസികള്‍ പറഞ്ഞു.
തിരുവനന്തപുരത്ത് പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൂന്തുറ, തുമ്ബ എന്നിവിടങ്ങളിലെല്ലാം കടല്‍ കയറി. പൊഴിക്കരയില്‍ റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായി. പൊഴിയൂരില്‍ വെള്ളം കയറിയതോടെ പത്തോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.
ശക്തമായ കടലാക്രമണത്തെ തുടര്‍ന്ന് കോവളത്ത് കടലില്‍ ഇറങ്ങുന്നതിന് വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പൊഴിയൂര്‍ മുതല്‍ പുല്ലുവിള വരെ കടലാക്രമണം രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരത്ത് പരിക്കേറ്റ രണ്ട് മത്സ്യത്തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment
0 Comments