തിരുവനന്തപുരം: സംസ്ഥാനത്ത് പവര്‍കട്ട് വേണമെന്ന് കെ.എസ്.ഇ.ബി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന് വൈദ്യുതി മന്ത്രി മറുപടി നല്‍കിയിട്ടില്ല. പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി കെ.എസ്.ഇ.ബി ഉന്നതതല യോഗം ചേരും. വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ കെ.എസ്.ഇ.ബി വലിയ വെല്ലുവിളിയാണ് നേരിടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും വൈദ്യുതി തടസപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ കെ.എസ്.ഇ.ബി ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. ഓവര്‍ലോഡ് വരുന്നതിനാല്‍ ട്രാന്‍സ്ഫോമറുകള്‍ കത്തിപ്പോകുന്ന സ്ഥിതിയുമുണ്ട്. ഇതുവരെ 700ല്‍ കൂടുതല്‍ ട്രാന്‍സ്ഫോമറുകള്‍ തകരാറിലായെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. ഓവര്‍ലോഡ് വരുന്ന സാഹചര്യത്തില്‍ ട്രാന്‍സ്ഫോമറുകള്‍ ഓഫാക്കി ഇടുന്നത് മാത്രമാണ് പരിഹാരമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്.
കേരളം പവര്‍കട്ടിലേക്ക്; കടുത്ത വൈദ്യുതി പ്രതിസന്ധിയെന്ന് കെ.എസ്.ഇ.ബി
12:25:00
0
തിരുവനന്തപുരം: സംസ്ഥാനത്ത് പവര്‍കട്ട് വേണമെന്ന് കെ.എസ്.ഇ.ബി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന് വൈദ്യുതി മന്ത്രി മറുപടി നല്‍കിയിട്ടില്ല. പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി കെ.എസ്.ഇ.ബി ഉന്നതതല യോഗം ചേരും. വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ കെ.എസ്.ഇ.ബി വലിയ വെല്ലുവിളിയാണ് നേരിടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും വൈദ്യുതി തടസപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ കെ.എസ്.ഇ.ബി ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. ഓവര്‍ലോഡ് വരുന്നതിനാല്‍ ട്രാന്‍സ്ഫോമറുകള്‍ കത്തിപ്പോകുന്ന സ്ഥിതിയുമുണ്ട്. ഇതുവരെ 700ല്‍ കൂടുതല്‍ ട്രാന്‍സ്ഫോമറുകള്‍ തകരാറിലായെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. ഓവര്‍ലോഡ് വരുന്ന സാഹചര്യത്തില്‍ ട്രാന്‍സ്ഫോമറുകള്‍ ഓഫാക്കി ഇടുന്നത് മാത്രമാണ് പരിഹാരമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്.
Tags
Post a Comment
0 Comments