Type Here to Get Search Results !

Bottom Ad

ഇനി ടെന്‍ഷന്‍ തീര്‍ക്കാനും ലീവ് എടുക്കാം


തൊഴിലാളിക്ക് ടെന്‍ഷന്‍ തീര്‍ക്കാന്‍ 'സാഡ് ലീവ്' കൊടുത്ത് ചൈനീസ് സ്ഥാപനം. ചൈനയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ പാങ് ഡോംങ് ലായ് എന്ന സ്ഥാപനമാണ് ഇത്തരത്തില്‍ അവധി നല്‍കുന്നത്. വര്‍ഷത്തില്‍ 10 ദിവസത്തെ അവധിയാണ് കൊടുക്കുന്നത്. മാര്‍ച്ച് 26-നാണ് ഇത്തരത്തില്‍ ഒരു ലീവ് പ്രഖ്യാപനം ഉണ്ടാകുന്നത്. പാങ് ഡോംങ് ലായ് സ്ഥാപകനും ചെയര്‍മാനുമായ മിസ്റ്റര്‍ യു ഡോങ് ലായ് ആണ് തൊഴിലാളികള്‍ക്ക് വേണ്ടി ഇത്തരത്തിലൊരു അവധികൂടി മുന്നോട്ട് വച്ചത്. കാരണം എല്ലാവര്‍ക്കും സന്തോഷമില്ലാത്ത സമയങ്ങളുണ്ട്, അതിനാല്‍ നിങ്ങള്‍ സന്തുഷ്ടരല്ലെങ്കില്‍, ജോലിക്ക് വരരുത് എന്നാണ് മിസ്റ്റര്‍ യു ഡോങ് ലായ് പറയുന്നത്. മാത്രവുമല്ല ജീവനക്കാര്‍ക്ക് അവരുടെ വിശ്രമ സമയം എപ്പോള്‍ എടുക്കണമെന്ന് തീരുമാനിക്കാനുള്ള സ്വയംഭരണാവകാശം ഉണ്ട്. മാനേജ്‌മെന്റിന് ഈ അഭ്യര്‍ത്ഥന നിരസിക്കാന്‍ കഴിയില്ലെന്നും അങ്ങനെ ചെയ്യുന്നത് ലംഘനമായി കണക്കാക്കുമെന്നും മിസ്റ്റര്‍ യു ഡോങ് ലായ് പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad