Type Here to Get Search Results !

Bottom Ad

ലീഗ് ബന്ധം തകര്‍ക്കുന്ന പ്രചാരണങ്ങള്‍ ഒഴിവാക്കണം; താക്കീതുമായി സമസ്ത


കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്ലിം ലീഗും, ഇരു സംഘടനകളുടെ അണികളും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് തകരാറുണ്ടാക്കുകയും തെറ്റിദ്ധാരണകള്‍ പരത്തുകയും ചെയ്യുന്ന അനാവശ്യ പ്രചാരണങ്ങള്‍ എല്ലാവരും ഒഴിവാക്കണമെന്നും സമസ്ത നേതാക്കളുടെ സംയുക്ത പ്രസ്താവന.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

എൽ.ഡി.എഫിനെ പിന്തുണച്ചുകൊണ്ട് കഴിഞ്ഞദിവസം സമസ്ത മുശാവറ അംഗവും സെക്രട്ടറിയുമായ ഉമർ ഫൈസി മുക്കം രംഗത്തുവന്നിരുന്നു. ഇത് വലിയ വിവാദമാണ് മുസ്‍ലിം ലീഗിന്റെയും സമസ്തയുടെയും അണികൾക്കിടയിൽ സൃഷ്ടിച്ചത്. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കാണിച്ചുകൊണ്ട് സമസ്ത നേതാക്കളുടെ സംയുക്ത പ്രസ്താവന വരുന്നത്. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad