കാസർകോട്: ചൂരിയിലെ മദ്റസ അധ്യാപകൻ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ പള്ളിയിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതികളായ മൂന്ന് ആർ.എസ്.എസുകാരെയും കോടതി വെറുതെ വിട്ട വിധിയിൽ ഗൗരവമായ വീഴ്ച്ച അന്യേഷണ സംഘത്തിൽ നിന്നുണ്ടായതായി മുസ്ലിം ലീഗ് ആരോപിച്ചു. വിധി പകർപ്പ് മനസ്സിലാക്കുന്നത് അന്വേഷണ സംഘത്തിന് ഗൗരവമായ വീഴ്ച്ച പറ്റിയതായാണ്. പ്രതി അഖിലിൻ്റെ കുടുംബം പശ്ചാത്തലം സി.പി.എം ആണെന്ന പ്രതിഭാഗത്തിൻ്റെ ആരോപണത്തിനെതിരെ അല്ലെന്ന് തെളിയിക്കാൻ പോലും പ്രൊസിക്യൂഷനായിട്ടില്ല. എഫ്.ഐ.ആർ എഴുതിയത് മുതൽ കേസിനെ അട്ടിമറിക്കാനുള്ള ശ്രമം ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായാതായി മാനസിലാവുന്നു. മുൻ വിധിയോടുകൂടിയുള്ള വിധി വരാനുണ്ടായ സാഹചര്യം ഒരുക്കിയത് പോലീസും പ്രോസിക്യൂഷഷനുമാണ്. കേസിനെ സർക്കാർ ലാഘവത്തോട് കണ്ടതാണ് കാരണം.
റിയാസ് മൗലവിയുടെ കേസിൽ നീതി ലഭ്യമാക്കണം പുനരന്വേഷണത്തിന് ഉത്തരവിടാൻ സർക്കാർ തയ്യാറാവണം. പരിചയവും അനുഭവ സമ്പത്തുമുള്ള ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന് കേസിൻ്റെ പുനരന്വേഷണത്തിന് ഏൽപ്പിക്കണമെന്നും വാർത്ത സമ്മേളനത്തിൽ മുസ്ലിം ലീഗ് ആവിശ്യപ്പെട്ടു.
പ്രതികളുടെ മേൽ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യ മുഖ്യമന്ത്രിയേയും ബഹു: ഹൈക്കോടതിയേയും സമീപിച്ചിരുന്നു. വിഷയത്തിൽ പ്രതികൾക്ക് അനുകൂലമാവുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. യു.എ.പി.എ കേരളത്തിൽ നടപ്പിലാക്കാ സർക്കാർ താൽപര്യമില്ലന്നായിരുന്നു അന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്നാൽ പിന്നീട് 2 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് യു.എ.പി.എ ചുമത്തിയതായും നമ്മൾ കണ്ടതാണ്.
കാസർകോട് പരിധിയിൽ വരുന്ന പ്രത്യേക വിഭാഗത്തിൻ്റെ കൊലപാതക കേസുകളിൽ എന്ത് കൊണ്ട് ശിക്ഷിക്കപ്പെടുന്നില്ല എന്ന് മുസ്ലീം ലീഗ് മുമ്പും ചോദിച്ചിട്ടുണ്ട്. ആർ.എസ്.എസ് പ്രവർത്തകരുമായ കേളുഗുഡെ അയ്യപ്പനഗർ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ്, നിതിൻ, അഖിലേഷ് എന്നിവരെയാണ് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി കെ.കെ. ബാലകൃഷ്‌ണൻ വെറുതെ വിട്ടത്.
കൊലപാതകം നടന്ന് മൂന്നുദിവസത്തിനകം പൊലീസ് പ്രതികള അറസ്റ്റ് ചെയ്തിരുന്നു. 2017 മാർച്ച് 20ന് പുലർച്ചെയാണ് റിയാസ് മൗലവിയെ കാസർകോട് പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് കയറി ആർ.എസ്.എസ് സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കേസിൽ വിധി പറയുന്നത് മൂന്ന് തവണ മാറ്റിയിരുന്നു. ഈ വർഷം ഫെബ്രുവരി 29നായിരുന്നു ആദ്യം വിധി പറയാനിരുന്നത്. പിന്നീട് മാർച്ച് ഏഴ്, മാർച്ച് 20 തീയതികളിലേക്ക് മാറ്റി. ഏറ്റവും ഒടുവിൽ ഇന്നത്തേക്ക്മാറ്റുകയായിരുന്നു. മൗലവി കൊല്ലപ്പെട്ട് 90 ദിവസം പിന്നിടുന്നതിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചിരുന്നു. 2019ൽ കേസിന്റെ വിചാരണ ജില്ല പ്രിൻസിപ്പൽ സെഷൻ കോടതിയിൽ ആരംഭിച്ചു. ജഡ്ജിമാരുടെ സ്ഥലം മാറ്റവും കോവിഡും കാരണം പലതവണ മാറ്റിവെച്ച കേസ് ഇതുവരെ ഏഴ് ജഡ്ജിമാരാണ് പരിഗണിച്ചത്.
ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഡി.എൻ.എ പരിശോധന ഫലമടക്കം 50ലേറെ രേഖകൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. 97 സാക്ഷികളെ കോടതി വിസ്തതരിച്ചു. 215 രേഖകളും 45 തൊണ്ടിമുതലുകളുമാണ് കോടതിയിൽ സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട എല്ലാ തരത്തിലുള്ള സഹായവും മുസ്ലീം ലീഗിൻ്റെ ഭാഗത്ത് നിന്ന് തുടരുമെന്നും വാർത്ത സമ്മളനത്തിൽ അറിയിച്ചു.
Post a Comment
0 Comments