വിദ്വേഷ പരാമർശത്തിൽ പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ. 29 ന് രാവിലെ 11 മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് കമ്മീഷൻ നോട്ടീസിൽ ആവശ്യപ്പെടുന്നത്. കോൺഗ്രസ് അടക്കം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാജസ്ഥാനിൽ നടത്തിയ മുസ്ലിം വിരുദ്ധ പ്രസംഗത്തിലാണ് കമ്മീഷന്റെ നടപടി.
പ്രതിഷേധങ്ങൾ ഉയർന്നിട്ടും പ്രതിപക്ഷ പാർട്ടികൾ ഒന്നാകെ പരാതി നൽകിയിട്ടും വിഷയത്തിൽ ഇടപെടാത്തതിൽ കമ്മീഷനെ എതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നാലെയാണ് കമ്മീഷന്റെ നടപടി. മുസ്ലിം വിഭാഗത്തെ കൂടുതൽ കുട്ടികളുള്ളവരെന്നും നുഴഞ്ഞുകയറ്റക്കാരെന്നും വിശേഷിപ്പിച്ചുള്ളതായിരുന്നു മോദിയുടെ രാജസ്ഥാനിൽ പ്രസംഗം.
‘ഭരണത്തിലുണ്ടായിരുന്ന സമയത്ത് കോൺഗ്രസ് പറഞ്ഞത്, രാജ്യത്തിന്റെ സമ്പത്തിൽ ഏറ്റവും അധികം അവകാശമുള്ളത് മുസ്ലിങ്ങൾക്കാണ് എന്നാണ്. എന്നുവച്ചാൽ ഇപ്പോഴും അവർ ഈ സമ്പത്ത് വിതരണം ചെയ്യുന്നത് കൂടുതൽ കുട്ടികൾ ഉള്ളവർക്കായിരിക്കും, നുഴഞ്ഞു കയറിയവർക്കുമായിരിക്കും. നിങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഈ നുഴഞ്ഞുകയറിയവർക്ക് നൽകണോ? നിങ്ങൾക്ക് അതിന് സമ്മതമാണോ?’ മോദി തിരഞ്ഞെടുപ്പ് യോഗത്തിൽ ചോദിച്ചു.
Post a Comment
0 Comments