ഡല്‍ഹി: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരില്‍ വോട്ട് തേടിയെന്ന് കാട്ടി അഭിഭാഷകനായ ആനന്ദ്.എസ് ജോണ്‍ഡാലയാണ് ഹരജി നല്‍കിയത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് വിലക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഏപ്രില്‍ 9ന് ഉത്തര്‍പ്രദേശിലെ പിലിഭത്തില്‍ മോദി നടത്തിയ പ്രസംഗത്തിലെ വിവാദ പരാമര്‍ശമാണ് കേസിനാധാരം.പ്രസംഗത്തില്‍ ഹിന്ദു-സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരില്‍ വോട്ട് തേടുക മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടികള്‍ മുസ്ലിംകളെ പ്രീണിപ്പിക്കുന്നുവെന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു.
മോദിയെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്ന ഹരജി ഇന്ന് പരിഗണിക്കും
09:59:00
0
ഡല്‍ഹി: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരില്‍ വോട്ട് തേടിയെന്ന് കാട്ടി അഭിഭാഷകനായ ആനന്ദ്.എസ് ജോണ്‍ഡാലയാണ് ഹരജി നല്‍കിയത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് വിലക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഏപ്രില്‍ 9ന് ഉത്തര്‍പ്രദേശിലെ പിലിഭത്തില്‍ മോദി നടത്തിയ പ്രസംഗത്തിലെ വിവാദ പരാമര്‍ശമാണ് കേസിനാധാരം.പ്രസംഗത്തില്‍ ഹിന്ദു-സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരില്‍ വോട്ട് തേടുക മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടികള്‍ മുസ്ലിംകളെ പ്രീണിപ്പിക്കുന്നുവെന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു.
Tags
Post a Comment
0 Comments