കാസര്‍കോട്: ലോകസഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 10,93,498 പേര്‍ (75.29 ശതമാനം) വോട്ട് രേഖപ്പെടുത്തി. പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തി. 80.30; ഏറ്റവും കുറവ് കാസര്‍കോട് 71.65%. ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് സ്ത്രീകളാണ്. 77.76 ശതമാനം. 72.65 ശതമാനം പുരുഷന്മാരും 35.71 ശതമാനം ട്രാന്‍സ്‌ജെന്‍ഡറും വോട്ട് രേഖപ്പെടുത്തി.
നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ 72.54 % വോട്ട് രേഖപ്പെടുത്തി. പുരുഷന്‍: 69.08 %, സ്ത്രീ:76.01 %, ട്രാന്‍സ്‌ജെന്‍ഡര്‍:0.
കാസര്‍കോട് മണ്ഡലം:71.65 %, പുരുഷന്‍:69.52%, സ്ത്രീ:73.76 %, ട്രാന്‍സ്‌ജെന്‍ഡര്‍:0
ഉദുമ മണ്ഡലം :74.55%, പുരുഷന്‍:70.87 %, സ്ത്രീ:78.07 %, ട്രാന്‍സ്‌ജെന്‍ഡര്‍:0
കാഞ്ഞങ്ങാട് മണ്ഡലം:74.64%, പുരുഷന്‍:73.16 %, സ്ത്രീ:76.00% , ട്രാന്‍സ്‌ജെന്‍ഡര്‍:60%,
തൃക്കരിപ്പൂര്‍ മണ്ഡലം: 76.86 %, പുരുഷന്‍:73.47 %, സ്ത്രീ:79.94 % , ട്രാന്‍സ്‌ജെന്‍ഡര്‍:50%
പയ്യന്നൂര്‍ മണ്ഡലം:80.30 %, പുരുഷന്‍:79.01 %, സ്ത്രീ:81.47 %, ട്രാന്‍സ്‌ജെന്‍ഡര്‍:50%
കല്യാശ്ശേരി മണ്ഡലം: 77.48 %, പുരുഷന്‍:75.10 %, സ്ത്രീ:79.50 %, ട്രാന്‍സ്‌ജെന്‍ഡര്‍:0
Post a Comment
0 Comments