Type Here to Get Search Results !

Bottom Ad

മൂന്നുവയസുകാരനെ മടിയിലിരുത്തി കാറോടിച്ചു; മലപ്പുറം സ്വദേശിയുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു


കോഴിക്കോട്: പുറക്കാട്ടിരിയില്‍ മൂന്ന് വയസുകാരനെ മടിയിലിരുത്തി കാറോടിച്ചയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. എ.ഐ കാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അപകടകരമായ രീതിയില്‍ വാഹനമോടിച്ചെന്ന് കാട്ടിയാണ് മൂന്നു മാസത്തേക്ക് ആര്‍.ടി.ഒ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരത്തിലാണ് ദൃശ്യങ്ങളില്‍ കുട്ടിയുള്ളത്. എന്നാല്‍, കുട്ടി കരഞ്ഞപ്പോള്‍ കരച്ചിടലക്കാന്‍ മടിയിലിരുത്തിയതാണെന്നായിരുന്നു മുസ്തഫ നല്‍കിയ വിശദീകരണം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad