പൊയിനാച്ചി: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നയസമീപനം കൊണ്ട് രൂക്ഷമായ തൊഴിലില്ലായ്മക്കെതിരെ കേരളത്തിലെ യുവജനങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ വോട്ടു കൊണ്ട് പ്രതികരിക്കണമെന്ന് യു.ഡി.വൈ.എഫ്. ചെമ്മനാട് പഞ്ചായത്ത് കമ്മറ്റി രൂപീകരണ യോഗം അഭ്യര്‍ത്ഥിച്ചു. പി.എസ്.സി വഴി നിയമനം നടത്താതെ പിന്‍വാതില്‍ വഴി അനധികൃത നിയമനം നടത്തുന്ന യുവജന വഞ്ചന യുവാക്കള്‍ തിരിച്ചറിയണമെന്ന് യോഗം ആവശ്യപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കര്‍ കടാങ്കോട് അധ്യക്ഷത വഹിച്ചു. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്് എ.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് ചെമ്മനാട് മണ്ഡലം പ്രസിഡന്റ്് ശ്രീജേഷ് കെ. പൊയിനാച്ചി സ്വാഗതം പറഞ്ഞു. യുഡിവൈഎഫ് ഉദുമ നിയോജക മണ്ഡലം ചെയര്‍മാന്‍ റഊഫ് ബായിക്കര, ഉദുമ ബ്ലോക്ക് കോണ്‍ഗ്ര വൈസ് പ്രസിഡന്റ്് ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, നശാത്ത് പരവനടുക്കം, ഉബൈദ് നാലപ്പാട്, ഫൈസല്‍ കൂളിക്കുന്ന്, ഹരികൃഷ്ണന്‍ കോലംകുന്ന്, നിമിഷ ബാബു, മിതുന്‍ മോഹന്‍ മൊട്ട, മണികണ്ടന്‍ സംബന്ധിച്ചു. യുഡിവൈഎഫ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി: അബുബക്കര്‍ കടാങ്കോട് (ചെയര്‍), ശ്രീജേഷ് കെ. പൊയിനാച്ചി (കണ്‍).
Post a Comment
0 Comments