ഡല്‍ഹി: ട്രെയിനിന്റെ എ.സി കോച്ചില്‍ കയറാന്‍ കഴിയാത്തതില്‍ ക്ഷുഭിതനായി യാത്രക്കാരന്‍ ഡോറിന്റെ ചില്ല് അടിച്ച് പൊട്ടിച്ചു. എസി-3 കോച്ചില്‍ സീറ്റ് റിസര്‍വ് ചെയ്തിരുന്നുവെങ്കിലും ടിക്കറ്റില്ലാത്ത യാത്രക്കാര്‍ അയാളെ അകത്തേക്ക് കടത്തിവിടാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് യാത്രക്കാരന്റെ പ്രതികരണം. അസംഗഡില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുന്ന കഫിയാത്ത് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. കോച്ചില്‍ വാതിലിനു മുന്നില്‍ തറയില്‍ ആളുകള്‍ ഇരിക്കുമ്പോള്‍ യാത്രക്കാരന്‍ ആളുകളോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവിടെ സ്ഥലമില്ല എന്നായിരുന്നു അവരുടെ മറുപടി. ഇതില്‍ പ്രകോപിതനായി യാത്രക്കാരന്‍ വാതിലിന്റെ ഗ്ലാസ് തകര്‍ക്കുകയായിരുന്നു.
റിസര്‍വ് ചെയ്തിട്ടും എ.സി കോച്ചില്‍ കയറ്റിയില്ല; ഡോറിന്റെ ചില്ല് തകര്‍ത്ത് യാത്രക്കാരന്‍
11:35:00
0
ഡല്‍ഹി: ട്രെയിനിന്റെ എ.സി കോച്ചില്‍ കയറാന്‍ കഴിയാത്തതില്‍ ക്ഷുഭിതനായി യാത്രക്കാരന്‍ ഡോറിന്റെ ചില്ല് അടിച്ച് പൊട്ടിച്ചു. എസി-3 കോച്ചില്‍ സീറ്റ് റിസര്‍വ് ചെയ്തിരുന്നുവെങ്കിലും ടിക്കറ്റില്ലാത്ത യാത്രക്കാര്‍ അയാളെ അകത്തേക്ക് കടത്തിവിടാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് യാത്രക്കാരന്റെ പ്രതികരണം. അസംഗഡില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുന്ന കഫിയാത്ത് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. കോച്ചില്‍ വാതിലിനു മുന്നില്‍ തറയില്‍ ആളുകള്‍ ഇരിക്കുമ്പോള്‍ യാത്രക്കാരന്‍ ആളുകളോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവിടെ സ്ഥലമില്ല എന്നായിരുന്നു അവരുടെ മറുപടി. ഇതില്‍ പ്രകോപിതനായി യാത്രക്കാരന്‍ വാതിലിന്റെ ഗ്ലാസ് തകര്‍ക്കുകയായിരുന്നു.
Tags
Post a Comment
0 Comments