Type Here to Get Search Results !

Bottom Ad

തിരഞ്ഞെടുപ്പിനു മുമ്പ് വീണയെ വിളിപ്പിക്കാന്‍ ഇഡി



കൊച്ചി: കേരളത്തിലെ വോട്ടെടുപ്പിന് മുമ്പായി മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ ചോദ്യംചെയ്യാനുള്ള നിര്‍ണായക നീക്കങ്ങളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). സ്വകാര്യ കമ്പനി ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പില്‍ വീണയ്ക്കെതിരായ തെളിവുകള്‍ ലഭിക്കുമെന്നാണ് ഇ.ഡിയുടെ കണക്കുകൂട്ടല്‍. കമ്പനി എം.ഡിയോടു 15 നുതന്നെ ചോദ്യംചെയ്യലിനു ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഫിനാന്‍സ് ഓഫീസറോടു ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും എത്തിയില്ല. തുടര്‍ന്നാണ് എം.ഡിക്കു നോട്ടീസ് അയച്ചത്. തുടര്‍നടപടി തടയണമെന്നാവശ്യപ്പെട്ടു കമ്പനി മേധാവി ഇന്നലെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടാന്‍ തയാറായില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കാന്‍ സാധ്യതയേറി.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad