Type Here to Get Search Results !

Bottom Ad

അണങ്കൂരില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 8 പേര്‍ക്ക് പരിക്ക്


കാസര്‍കോട്: ദേശീയപാതയില്‍ അണങ്കൂരിനും വിദ്യാനഗറിനുമിടയില്‍ സ്‌കൗട്ട് ഭവന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് 8 പേര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കൃതിക ബസാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ രാവിലെ 9.15ഓടെയാണ് അപകടം. ഡ്രൈവര്‍ക്കും 7 യാത്രക്കാര്‍ക്കുമാണ് പരിക്ക്. ഇവരെ സമീപത്തെ സ്വകാര്യാസ്പത്രികളില്‍ പ്രവേശിപ്പിച്ചു. ബസിലെ യാത്രക്കാരായ നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍, ബി.സി റോഡ് സ്റ്റോപ്പില്‍ ഇറങ്ങിയിരുന്നു. അതിനാലാണ് കൂടുതല്‍ പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ദേശീയപാത നിര്‍മ്മാണം പൂര്‍ത്തിയായ റോഡിലൂടെ അമിത വേഗത്തില്‍ സഞ്ചരിച്ചതാണ് ബസ് അപകടത്തില്‍പെടാന്‍ കാരണമായതായി പറയുന്നത്. പരിസരവാസികളും മറ്റു വാഹനങ്ങളിലെ യാത്രക്കാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിവരമറിഞ്ഞ് കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പ്പനേരം ഗതാഗതം തടസപ്പെട്ടു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad