കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏര്‍പ്പെടുത്തിയ ഡ്രൈ ഡേ ഇന്ന് വൈകിട്ട് ആരംഭിക്കാനിരിക്കെ ചെര്‍ക്കളയില്‍ കുഴിച്ചിട്ട നിലയില്‍ മദ്യം കണ്ടെത്തി. 31.32 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത ടെട്രാ പാക്കറ്റ് മദ്യമാണ് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ. ജോസഫും സംഘവും നടത്തിയ പരിശോധനയിലാണ് മദ്യ ശേഖരം പിടിച്ചത്. പ്രവന്റീവ് ഓഫീസര്‍ കെ.വി രഞ്ജിത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കണ്ണന്‍ കുഞ്ഞി, ഷാംജിത്ത് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മദ്യ ശേഖരം പിടിച്ചത്. ഇതിന് പിന്നിലുള്ളവരെ കുറിച്ച് സൂചന ലഭിച്ചതായും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഇന്ന് വൈകിട്ട് 6 മുതല്‍ വോട്ടെടുപ്പ് ദിവസം വൈകിട്ട് 6 മണി വരെ സംസ്ഥാനത്ത് മദ്യശാലകള്‍ അടച്ചിടാനാണ് തീരുമാനം.
കുഴിച്ചിട്ട നിലയില്‍ 31.32 ലിറ്റര്‍ കര്‍ണാടക മദ്യം കണ്ടെത്തി
16:04:00
0

Tags
Post a Comment
0 Comments