കാഞ്ഞങ്ങാട്: യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെ അപഹസിച്ച് ഇറക്കിയ വീഡിയോവില്‍ തളങ്കരയെ വര്‍ഗീയമായി ചിത്രീകരിച്ചതിനെ കുറിച്ച് എനിക്കറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ കാഞ്ഞങ്ങാട് ഹോട്ടല്‍ ബേക്കല്‍ ഇന്റര്‍നാഷണിലില്‍ നടത്തിയ പത്രസമ്മേഇനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് സംഗതി അറിയില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയത്. അരമണിക്കൂര്‍ നീണ്ട പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസിനെയും രാഹുല്‍ഗാന്ധിയെയും വിമര്‍ശിക്കാനാണ് മുഖ്യമന്ത്രി കൂടുതല്‍ സമയം കണ്ടെത്തിയത്.
കേന്ദ്രത്തിനെതിരെ പറയുന്നതില്‍ മിതത്വം പാലിക്കാനും മുഖ്യമന്ത്രി ശ്രദ്ധിച്ചു. എഴുതി തയറാക്കി കൊണ്ടുവന്ന പ്രസംഗത്തില്‍ വലതുപക്ഷ മാധ്യമങ്ങളെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. വീട്ടിലെ വോട്ടില്‍ ചിലതു മാത്രം മാധ്യമങ്ങള്‍ പര്‍വതീകരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ അറിയില്ലെന്ന് പറഞ്ഞു ഒഴിഞ്ഞുമാറി. എഴുതി തയാറാക്കിയത് വായിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അധികം ഇടംനല്‍കാതെ പത്രസമ്മേളനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു മുഖ്യമന്ത്രി.
Post a Comment
0 Comments