പത്തനംതിട്ട: റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ കഞ്ചാവ് വളര്‍ത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. ജീവനക്കാര്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയതായി അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം. ചാനല്‍ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്നും എ.പി.സി.സി.എഫ് വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും വ്യക്തമാക്കി.
അതേസമയം, വാര്‍ത്തവന്നതോടെ സംഭവത്തില്‍ പ്രതിഷേധിച്ചെത്തിയ നാട്ടുകാര്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ജീവനക്കാര്‍ നട്ട കഞ്ചാവ് ചെടികള്‍ നേരത്തെ നീക്കിയിരുന്നുവെങ്കിലും അവയില്‍പ്പെട്ട ഒരു ചെടി മരത്തിന് താഴെ നിന്ന് നാട്ടുകാര്‍ കണ്ടെടുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഫോറസ്റ്റ് സ്റ്റേഷനില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമെത്തി.
Post a Comment
0 Comments