ഹരിത കര്‍മ്മസേന ശേഖരിച്ച മാലിന്യത്തിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു. വയനാട് നെന്മേനി പഞ്ചായത്തില്‍ ചുള്ളിയോടുള്ള മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ച്. ചുള്ളിയോട് അമ്പലക്കുന്ന് കോളനിയിലെ ഭാസ്‌കരനാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ തീപിടിച്ചത്. ചുള്ളിയോട് ടൗണിനു സമീപമുള്ള ചന്തയ്ക്കു സമീപത്തായി കൂട്ടിയിട്ട മാലിന്യത്തിനാണ് തീപിടിച്ചത്. ഇതിനു സമീപം കിടന്നുറങ്ങുകയായിരുന്നു ഭാസ്‌കരനെന്ന് നാട്ടുകാര്‍ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ സുല്‍ത്താന്‍ ബത്തേരി ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണവിധേയമാക്കി നടത്തിയ പരിശോധനയിലാണ് ഭാസ്‌കരനെ വെന്തുമരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം സുല്‍ത്താന്‍ബത്തേരി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.
ഹരിതകര്‍മ്മ സേന ശേഖരിച്ച മാലിന്യത്തിന് തീപിടിച്ചു; ഒരാള്‍ വെന്തുമരിച്ചു
11:25:00
0
ഹരിത കര്‍മ്മസേന ശേഖരിച്ച മാലിന്യത്തിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു. വയനാട് നെന്മേനി പഞ്ചായത്തില്‍ ചുള്ളിയോടുള്ള മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ച്. ചുള്ളിയോട് അമ്പലക്കുന്ന് കോളനിയിലെ ഭാസ്‌കരനാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ തീപിടിച്ചത്. ചുള്ളിയോട് ടൗണിനു സമീപമുള്ള ചന്തയ്ക്കു സമീപത്തായി കൂട്ടിയിട്ട മാലിന്യത്തിനാണ് തീപിടിച്ചത്. ഇതിനു സമീപം കിടന്നുറങ്ങുകയായിരുന്നു ഭാസ്‌കരനെന്ന് നാട്ടുകാര്‍ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ സുല്‍ത്താന്‍ ബത്തേരി ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണവിധേയമാക്കി നടത്തിയ പരിശോധനയിലാണ് ഭാസ്‌കരനെ വെന്തുമരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം സുല്‍ത്താന്‍ബത്തേരി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.
Tags
Post a Comment
0 Comments