റായ്പൂര്‍: ഗോഹത്യയില്‍ ഏര്‍പ്പെടുന്നവരെ ഹിന്ദുമതത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഉത്തരാഖണ്ഡ് ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യനായ അവിമുക്തേശ്വരാനന്ദ സരസ്വതി. പുറത്താക്കുന്നവരുടെ ആദ്യപട്ടിക ഏപ്രില്‍ 9ന് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. രജിം കല്‍പ്പില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് 10ന് ഭാരത് ബന്ദിന് ഭാരത ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 14ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശുവിനെ ഭക്ഷിക്കുന്നവരെയും കൊല്ലുന്നവരെയും ഹിന്ദുക്കളായി കാണാന്‍ കഴിയില്ലെന്നും പശുക്കളെ സംരക്ഷിക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുന്നവരെയാണ് ഹിന്ദുക്കളെന്ന് വിളിക്കുകയെന്നും അവിമുക്തേശ്വരാനന്ദ് ചൂണ്ടിക്കാട്ടി. പശുവിന് രാഷ്ട്രമാതാ പദവി നല്‍കണമെന്നും ശങ്കരാചാര്യന്‍മാര്‍ ആവശ്യപ്പെട്ടു. ദ്വാരകാപീഠത്തിലെ ശങ്കരാചാര്യന്‍ സദാനന്ദ് സരസ്വതിയും ഭാഗവത പാരായണക്കാരനായ പി.ടി. പ്രദീപ് മിശ്രയും മറ്റ് സന്യാസിമാരും രജിമില്‍ സന്നിഹിതരായിരുന്നു.ഗോവധം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ഏത് സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ വോട്ടുചെയ്യാന്‍ പോകുമ്പോഴും ഹിന്ദുക്കള്‍ പുനര്‍വിചിന്തനം ചെയ്യണമെന്ന് അവിമുക്തേശ്വരാനന്ദ ആവശ്യപ്പെട്ടു.
Post a Comment
0 Comments