ഉദുമ: ദുബൈ കെ.എം.സി.സി അംഗങ്ങള്‍ക്കായി നടപ്പിലാക്കിയ സുരക്ഷാ പദ്ധതിയായ വെല്‍ഫെര്‍ സ്‌കീമിന്റെ മരണാനന്തര അനുകൂല്യമായ 10 ലക്ഷം രൂപ ദുബൈ കെഎംസിസി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഹനീഫ് കട്ടക്കാല്‍ ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ കാദറിനു കൈമാറി. കഴിഞ്ഞ മാസം മരണപ്പെട്ട പ്രവാസിയായ ഉദുമയിലെ വ്യക്തിയുടെ ആശ്രിതര്‍ക്കുള്ള ആനുകൂല്യമാണ് കൈമാറിയത്.
ചടങ്ങ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉത്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെഇഎ ബക്കര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെബി മുഹമ്മദ് കുഞ്ഞി, മണ്ഡലം ട്രഷറര്‍ ഹമീദ് മാങ്ങാട്, പ്രവാസി ലീഗ് സംസ്ഥാന ട്രഷറര്‍ കാപ്പില്‍ പാഷ, ഉദുമ പഞ്ചായത്തു മുസ്ലിം ലീഗ് നേതാക്കളായ കെബിഎം ശരീഫ്, എംഎച്ച് മുഹമ്മദ് കുഞ്ഞി, കെഎംസിസി ഉദുമ പഞ്ചായത്ത് സെക്രട്ടറി ഫഹദ് മൂലയില്‍, യാസര്‍ നാലാംവാതുക്കല്‍, ഇല്യാസ് കട്ടക്കാല്‍ സംബന്ധിച്ചു.
Post a Comment
0 Comments