ഉപ്പള: എ.ടി.എമില്‍ നിറക്കാന്‍ കൊണ്ടുവന്ന 50 ലക്ഷം പട്ടാപ്പകല്‍ കൊള്ളയടിച്ചു. ഉപ്പളയിലെ ആക്സിസ് ബാങ്കിന്റെ എടിഎമില്‍ നിറയ്ക്കാനായി വാനില്‍ കൊണ്ടുവന്ന പണമാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. വാന്‍ എ.ടി.എം കൗണ്ടറിന്റെ മുന്നില്‍ നിര്‍ത്തിയിട്ട ശേഷം മെഷീന്‍ ക്രമപ്പെടുത്തുന്നതിനിടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു.
കൗണ്ടറില്‍ പണം നിറയ്ക്കാന്‍ നോടുകളടങ്ങിയ പെട്ടി എടുക്കാനെത്തിയപ്പോഴാണ് വാനിന്റെ ചില്ല് തകര്‍ത്ത് ഒരു പെട്ടി മോഷ്ടിച്ച വിവരം ശ്രദ്ധയില്‍പെട്ടത്. സെക്യുവര്‍ വാലി എന്ന കംപനിയുടെതാണ് പണവുമായി വന്ന വാന്‍. വിവരമറിഞ്ഞെത്തിയ പൊലീസ് വാന്‍ ബന്തവസിലെടുക്കുകയും ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സാധാരണ സ്വകാര്യ ഏജന്‍സികളുടെ തന്നെ സായുധരായ ഉദ്യോഗസ്ഥരാണ് പണം എത്തിക്കുമ്പോള്‍ സുരക്ഷ ഒരുക്കാറുള്ളത്. എന്നാല്‍ ഇവിടെ സുരക്ഷ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment
0 Comments