പുതുച്ചേരിയില്‍ നിന്ന് രണ്ട് ദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഓടയില്‍ കണ്ടെത്തി. പുതുച്ചേരി സോലൈ നഗറിലാണ് സംഭവം നടന്നത്. ശനിയാഴ്ചയാണ് ഒന്‍പത് വയസുകാരിയായ ആരതിയെ കാണാതായത്. മൃതദേഹം കൈകാലുകള്‍ കെട്ടി പുതപ്പില്‍ പൊതിഞ്ഞ നിലയിലാണ് കാണപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ച കളിക്കാന്‍ പോയ കുട്ടി പിന്നീട് തിരിച്ചുവന്നില്ല. ഇതിന് പിന്നാലെ കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരും മണിക്കൂറുകള്‍ നീണ്ട അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് മുതിയാല്‍പേട്ട പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
രണ്ട് ദിവസമായി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആരതിയുടെ വീടിന് സമീപത്തുള്ള ഓടയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഉച്ചയ്ക്ക് കുട്ടി റോഡില്‍ കളിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങളല്ലാതെ മറ്റൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Post a Comment
0 Comments