മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ഇന്ന് ബിജെപിയില്‍ ചേരും. ഉച്ചയോടെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. നേരത്തേ പത്മജ ബിജെപിയിലേക്ക് ചേക്കേറുമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ടുചെയ്തിരുന്നു. കോണ്‍ഗ്രസുമായി ഗുരുതര പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു പത്മജയുടെ വാദം. എന്നാല്‍ എന്താണ് പ്രശ്‌നങ്ങളെന്ന് അവര്‍ വ്യക്തമാക്കിയിരുന്നില്ല.
എന്നാല്‍ വാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വാര്‍ത്ത നിഷേധിച്ചുകൊണ്ട് പത്മജ സമൂഹമാധ്യമത്തിലെത്തിയിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഈ പോസ്റ്റ് അവര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പത്മജ നാളെ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ വീണ്ടും പുറത്തുവരുന്നത്.
Post a Comment
0 Comments