തൃശ്ശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിഎസ് സുനില്‍കുമാറിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. നടന്‍ ടൊവിനോ തോമസിനൊപ്പമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചതിലാണ് നോട്ടീസ് നൽകിയത്. ഇനിയും ആവർത്തിക്കരുതെന്ന് കാട്ടിയാണ് നോട്ടീസ്.
ടൊവിനോയുടെ പേരും ചിത്രവും ദുരുപയോഗം ചെയ്തുവെന്ന പരാതിയിന്മേലാണ് കമ്മീഷന്റെ നടപടി. വിഎസ് സുനില്‍കുമാറിന്റേയും സിപിഐ ജില്ലാ സെക്രട്ടറിയുടേയും വിശദീകരണം കേട്ട ശേഷമാണ് നടപടി. ടൊവിനോ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസിഡറാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഇവർ നൽകിയ വിശദീകരണം. ഇരുവരുടേയും മറുപടി തൃപ്തികരമായി കണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് നല്‍കി പരാതി അവസാനിപ്പിച്ചു.
Post a Comment
0 Comments