ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാടിനൊപ്പം അമേഠയിലും മത്സരിച്ചേക്കുമെന്ന് സൂചനകള്‍. കഴിഞ്ഞ തവണ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച രാഹുല്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു. പ്രിയങ്കാ ഗാന്ധി റായിബറേലിയില്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
നാളെയാണ് കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാനിരിക്കുന്നത്. ഇതിന് മുന്‍പായാണ് രാഹുല്‍ വയനാട്ടിലും അമേഠിയിലും മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അന്തിമ തീരുമാനം നാളെയുണ്ടാകും.
ഇതിനിടെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കില്ലെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നെങ്കിലും രാഹുലിന്റെ താത്പര്യം അനുസരിച്ചായിരിക്കും അന്തിമതീരുമാനമെന്ന് വ്യക്തമാക്കുകയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നാളെ നടക്കുന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകും. ഇതോടെ കണ്ണൂര്‍, ആലപ്പുഴ മണ്ഡലങ്ങളിലെ ഫോര്‍മുലയിലും വ്യത്യാസമുണ്ടാകും.
Post a Comment
0 Comments