തൃശ്ശൂര്‍: പെട്രോള്‍ പമ്പില്‍ എത്തി പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. ഇരിങ്ങാലക്കുടയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കാട്ടുങ്ങച്ചിറ സ്വദേശി 43 വയസുള്ള ഷാനവാസ് ആണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇരിങ്ങാലക്കുട- ചാലക്കുടി സംസ്ഥാന പാതയില്‍ മെറിന ആശുപത്രിക്കു സമീപത്തെ പെട്രോള്‍ പമ്പിലായിരുന്നു സംഭവം.
സ്കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ അതിൽ നൽകാൻ തയ്യാറായില്ല. കാൻ കൊണ്ടുവന്നാൽ പെട്രോൾ നൽകാമെന്നു പറഞ്ഞ് തൊട്ടടുത്ത വണ്ടിയിൽ പെട്രോൾ അടിക്കാൻ ജീവനക്കാരൻ മാറിയ സമയം പെട്രോൾ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് ജീവനക്കാർ പറഞ്ഞു.
Post a Comment
0 Comments