Type Here to Get Search Results !

Bottom Ad

ഒടുവില്‍ സിഎഎ കേസുകള്‍ പിന്‍വലിക്കുന്നു; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍


തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭത്തിനെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ ഒടുവില്‍ തിരക്കിട്ട നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ഗുരുതരസ്വഭാവമുള്ളത് ഒഴിച്ചുള്ള കേസുകള്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി. 835 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസുകള്‍ പിന്‍വലിക്കാത്തത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.എ.എ ഏറ്റവും പ്രധാനപ്പെട്ട അജണ്ടയായി മാറിയതോടെയാണ് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍. ഗുരുതരസ്വഭാവമുള്ളത് ഒഴികെയുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള അപേക്ഷകള്‍ കോടതികളില്‍ എത്തിയെന്ന് ഉറപ്പുവരുത്താന്‍ ഉത്തരവില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും അഡിഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കലക്ടര്‍മാര്‍ ഇതിനു മേല്‍നോട്ടം വഹിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad