എംഎസ് ധോണി ഐപിഎല്ലില്‍നിന്ന് ഉടന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2020 ഓഗസ്റ്റ് 15 ന് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചെങ്കിലും അദ്ദേഹം സിഎസ്‌കെയെ നയിച്ചു വരികയായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിന്റെ 17-ാം സീസണ്‍ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് ഓപ്പണിംഗ് ബാറ്റര്‍ ഋതുരാജ് ഗെയ്ക്വാദിന് സിഎസ്‌കെയുടെ നേതൃസ്ഥാനം കൈമാറി.
വിരമിക്കലിന് ശേഷം ടീമുമായുള്ള തന്റെ ബന്ധം ഒരു പരിധി വരെ നിലനിര്‍ത്താന്‍ ധോണി ശ്രമിക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ സീസണില്‍ കാല്‍മുട്ടിലെ പരിക്കുമായി കളിച്ച ധോണി അഞ്ചാം തവണയും ഐപിഎല്‍ കിരീടം ഉയര്‍ത്തിയതിന് പിന്നാലെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
ഐപിഎല്ലില്‍ 250 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ധോണി 135.92 സ്ട്രൈക്ക് റേറ്റില്‍ 5000-ത്തിലധികം റണ്‍സ് നേടിയിട്ടുണ്ട്. ഫിറ്റ്നസ് പ്രശ്നങ്ങള്‍ കാരണം കഴിഞ്ഞ സീസണില്‍ 8-ാം നമ്പര്‍ സ്ലോട്ടിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. എന്നാല്‍ പുതിയ പതിപ്പില്‍ താരം കൂടുതല്‍ ബാറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Post a Comment
0 Comments