Type Here to Get Search Results !

Bottom Ad

'മൂന്നു ദിവസം പട്ടിണിക്കിട്ട് മര്‍ദിച്ചു'; സിദ്ധാര്‍ഥന്‍ നേരിടേണ്ടിവന്നത് അതിക്രൂര റാഗിങ്


വയനാട്: പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലില്‍ സിദ്ധാര്‍ഥന് നേരിടേണ്ടിവന്നത് അതിക്രൂര മര്‍ദനമെന്ന് ആന്റി റാഗിങ് സ്‌ക്വാഡിന്റെ കണ്ടെത്തല്‍. മൂന്ന് ദിവസം ഭക്ഷണമോ വെള്ളമോ നല്‍കാതെയാണ് പ്രതികള്‍ സിദ്ധാര്‍ഥനെ മര്‍ദ്ദിച്ചത്. ഹോസ്റ്റലിലെ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി അവരെക്കൊണ്ടും സിദ്ധാര്‍ഥനെ ഉപദ്രവിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ക്രൂരതകളുടെ വിവരണം കേട്ടു ദിവസങ്ങളായി ഉറങ്ങാന്‍ പോലും കഴിയുന്നില്ലെന്ന് സ്‌ക്വാഡിലുള്ള അധ്യാപകര്‍ പറയുന്നു.

കൊടും ക്രൂരതകളുടെ വിവരണങ്ങളാണ് ഇന്നലെ പൂക്കോട് വെറ്ററിനറി കോളജില്‍ നടന്ന ആന്റ് റാഗിങ് കമ്മിറ്റി യോഗത്തില്‍ പുറത്തുവന്നത്. ആള്‍ക്കൂട്ട വിചാരണയ്ക്കും കൊടിയ മര്‍ദ്ദനത്തിനും ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ സിദ്ധാര്‍ഥന്‍ മൂന്ന് ദിവസം ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നേരിടേണ്ടി വന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന പീഡനങ്ങള്‍. ഹോസ്റ്റലിലെ 21ാം നമ്പര്‍ മുറി, നടുമുറ്റം, വാട്ടര്‍ടാങ്കിന്റെ പരിസരം, കാമ്പസിലെ കുന്ന് എന്നിവിടങ്ങളിലെല്ലാം എത്തിച്ച് സിദ്ധാര്‍ഥനെ പ്രതികള്‍ മര്‍ദ്ദിച്ചു. ബല്‍റ്റ് ഉപയോഗിച്ച് നടത്തിയ മര്‍ദ്ദനത്തിനൊപ്പം പലവട്ടം ചവിട്ടി നിലത്തിട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad