തിരുവനന്തപുരം: സി.എ.എ കേസുകള്‍ പിന്‍വലിച്ചെന്ന മുഖ്യമന്ത്രിയുടെ വാദത്തിനെതിരെ പ്രതികരിച്ച് എഴുത്തുകാരി ജെ. ദേവിക. മുഖ്യമന്ത്രി സി.എ.എ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പോകുന്നതിനേയും ദേവിക വിമര്‍ശിച്ചു. കഴിഞ്ഞ സി.എ.എ വിരുദ്ധസമരത്തില്‍ കേരളാപൊലീസ് എടുത്ത കേസുകള്‍ ഹൈകോടതി പറഞ്ഞിട്ടും ഇതുവരെ പിന്‍വലിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പോകുന്നതെന്നും ദേവിക ഫേസ്ബുക്കില്‍ കുറ്റപ്പെടുത്തി.
'സി.എ.എ കേസുകള്‍ പിന്‍വലിക്കാന്‍ തന്നെയാണ് തീരുമാനമെന്ന് കോടതിയോട് പബ്ളിക് പ്രോസിക്യൂട്ടര്‍ അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം സൂചിപ്പിച്ച ഗവണ്‍മെന്റ് ഓര്‍ഡറിന്റെ നമ്പര്‍ തെറ്റായിരുന്നു. ഓര്‍ഡര്‍ നമ്പര്‍ അനുസരിച്ച് എടുത്ത നടപടി പാസ്പോര്‍ട്ട് റിന്യൂ ചെയ്യാന്‍ പറ്റില്ല എന്നാണ്. അതിനുവീണ്ടും കോടതിയില്‍ പോകണം. എങ്ങനെയെങ്കിലും ശിക്ഷിക്കണമല്ലോ കാരണം ഞാന്‍ പിന്തുണച്ചു എന്നു പറയപ്പെടുന്ന സമരം നയിച്ചത് പിണറായി വിജയന്‍ അല്ലായിരുന്നല്ലോ'- ദേവിക കുറിച്ചു.
Post a Comment
0 Comments