കാസര്‍കോട്: സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ് നിര്‍ത്തിവെച്ചു. സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍ഐസിയ്ക്കും ഐടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാലാണ് മസ്റ്ററിങ് നിര്‍ത്തിവെച്ചിരിക്കുന്നത്. സംസ്ഥാന വ്യാപകമായി പരാതികള്‍ ഉയരുന്നതിന് പിന്നാലെയാണ് മസ്റ്ററിങ് നിര്‍ത്തിവെച്ചത്. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
റേഷന്‍ വിതരണം സാധാരണ നിലയില്‍ തുടരും. സാങ്കേതിക പ്രശ്നം പൂര്‍ണമായി പരിഹരിച്ചതിന് ശേഷം മാത്രം മസ്റ്ററിങ് ആരംഭിക്കും. എല്ലാ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ക്കും മസ്റ്ററിംഗ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുന്നതാണെന്നും ഇതുസംബന്ധിച്ച് ആശങ്കവേണ്ടെന്നും മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു.
മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് നിര്‍ബന്ധമായും നടത്തണമെന്ന് ഭക്ഷ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ഇന്നലെയും ഇന്നും നാളെയുമായി സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണമായി നിര്‍ത്തിവച്ച് മസ്റ്ററിങ് നടപടികള്‍ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, രണ്ടു ദിവസമായി റേഷന്‍ കടകളിലെല്ലാം സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുകയാണ്. നിലവില്‍ നാലര ലക്ഷത്തോളം മഞ്ഞ, പിങ്ക് കാര്‍ഡുകളാണ് മസ്റ്ററിങ് നടത്തിയതായാണു വിവരം.
Post a Comment
0 Comments