കാസര്‍കോട്: സംസ്ഥാനത്തെ വിവിധ കാമ്പസുകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികളെയും പേടിപ്പെടുത്തി കൊണ്ടിരിക്കുകയാണന്നും സംസ്ഥാനത്തെ എല്ലാ കാമ്പസുകളിലും സുരക്ഷിതത്വവും. സമാധാനവും ഉറപ്പുവരുത്താന്‍ ക്യാമ്പസ് അധികൃതരും വിദ്യാഭ്യാസ വകുപ്പും തയാറാവണമെന്ന് കളനാട് സി.എം ഉസ്താദ് ഇസ്ലാമിക് സെന്ററില്‍ നടന്ന ഉദുമ മണ്ഡലം സമസ്ത എംപ്ലോയിസ് അസോസിയേഷന്‍ ഉദുമ മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ഇര്‍ഷാദ് ബെദിര ഉദ്ഘാടനം ചെയ്തു. സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി റഊഫ് ബാവിക്കര അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ സിറാജ് ഖാസിലേന്‍ വിഷയാവതരണം നടത്തി. കളനാട് ജമാഅത്ത് പ്രസിഡന്റ് കൊയിതിടിയില്‍ അബ്ദുല്ല ഹാജി, സെക്രട്ടറി ഷരീഫ് തോട്ടം, ഹസന്‍ ഹാജി, ഹംസ കട്ടക്കാല്‍, താജുദ്ദീന്‍ ചെമ്പരിക്ക, അഷ്‌റഫ് കൊമ്പോട്, ഗഫൂര്‍ ദേളി, സമീര്‍, സലീം, സിദ്ദീഖ് ഹുദവി പ്രസംഗിച്ചു.
Post a Comment
0 Comments