കാസര്‍കോട്: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥിനെ മൃഗീയമായി കൊലപ്പെടുത്തിയ എസ്.എഫ്.ഐ ഭീകരരെ സംരക്ഷിക്കുന്ന ഭരണകൂട- പൊലീസ് നീക്കത്തില്‍ പ്രതിഷേധിച്ചും അന്വേഷണം സി.ബി.ഐ ഏറ്റടുക്കണമെന്നും ആവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം, പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പൊലീസ് നേതാക്കളെ അറസ്റ്റു ചെയ്തു നീക്കി.
മാര്‍ച്ച് മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സയ്യിദ് താഹ ചേരൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സവാദ് അംഗഡിമുഗര്‍ സ്വാഗതം പറഞ്ഞു. മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്് അസീസ് കളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ്് അനസ് എതിര്‍ത്തോട്, സംസ്ഥാനം സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, ഹരിത സംസ്ഥാന ചെയര്‍പേഴ്‌സണ്‍ ഷഹീദ റഷീദ്, ജംഷീദ് ചിത്താരി, അസ്ഹറുദ്ദീന്‍ മണിയനോടി, സൈഫുദ്ദീന്‍ തങ്ങള്‍, സലാം ബെളിഞ്ചം, ജംഷീര്‍ മൊഗ്രാല്‍, സര്‍ഫ്രാസ് ബന്തിയോട്, നാസര്‍ ബോവിക്കാനം, ശിഹാബ് പുണ്ടൂര്‍, നാമീസ് കുദുക്കോട്ടി, റാഹില്‍ മൗക്കോട്, സലാം മാങ്ങാട്, അന്‍സാഫ് കുന്നില്‍, അല്‍ത്താഫ് പൊവ്വല്‍, അന്‍സാര്‍ വോര്‍ക്കാടി, റിസ്വാന്‍ പള്ളിപ്പുഴ, ത്വല്‍ഹത്ത് പെരുമ്പട്ട, ജസീല്‍ തുരുത്തി, ഷാനവാസ് മാര്‍പ്പനടുക്ക, സമദ് ദേലംപാടി നേതൃത്വം നല്‍കി.
Post a Comment
0 Comments