Type Here to Get Search Results !

Bottom Ad

തിരഞ്ഞെടുപ്പില്‍ യൂത്തിന്റെ മനസാണ് രാജ്യത്തിന്റെ വിധി നിര്‍ണയിക്കുന്നത്: യു.ഡി.വൈ.എഫ്


പൊയിനാച്ചി: ഭരണഘടനയെ നോക്കുകുത്തിയാക്കി നിയമത്തെയും നിയമപാലകരെയും അടിമകളാക്കുന്ന വര്‍ത്തമാനകാല രാഷ്ട്രീയം യുവജനങ്ങള്‍ തിരിച്ചറിയണമെന്ന് യു.ഡി.എഫ് ഉദുമ നിയോജക മണ്ഡലം കണ്‍വീനര്‍ കെ ബി മുഹമ്മദ് കുഞ്ഞി അഭിപ്രായപ്പെട്ടു. യുഡിവൈഎഫ് ഉദുമ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അക്രമത്തിലും ദുര്‍ഭരണത്തിലും കുതിരക്കച്ചവടത്തിലും യുവ ഹൃദയങ്ങള്‍ പ്രതിഷേധത്തിലാണ്. രാജ്യത്തിന്റെ കാവലാളാവാന്‍ രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരുന്നതിന് യുവാക്കളും കന്നിവോട്ടര്‍മാരും യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റൗഫ് ബായിക്കര അധ്യക്ഷത വഹിച്ചു. വസന്ത് ഐഎസ് പടുപ്പ് സ്വാഗതം പറഞ്ഞു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ കെആര്‍ കാര്‍ത്തികേയന്‍ മുഖ്യപ്രഭാഷണം നടത്തി.

യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ എംബി ഷാനവാസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഗിരീഷ് കൃഷ്ണന്‍ കൂടാല, അനൂപ് കല്ലിയോട്ട്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, ഖാദര്‍ ആലൂര്‍, രാജേഷ് ആര്‍, റാഷിദ് പള്ളിമാന്‍, ശ്രീജേഷ് പൊയിനാച്ചി, സുധീഷ് എം, ജിതേഷ് എം ആര്‍,ദാവൂദ് പള്ളിപ്പുഴ, ശ്രീജിത്ത് കോടോത്ത്, നിമിഷ ബാബു സംബന്ധിച്ചു. യുഡിവൈഎഫ് ഉദുമ നിയോജക മണ്ഡലം ഭാരവാഹികള്‍: റഊഫ് ബായിക്കര (ചെയര്‍), വസന്ത് ഐ.എസ് പടുപ്പ്( കണ്‍), രാജേഷ് ശങ്കരന്‍പാടി (ജോ. കണ്‍).




Tags

Post a Comment

0 Comments

Top Post Ad

Below Post Ad