ബന്തിയോട്: ദേശീയപാതയില്‍ മുട്ടത്ത് ടോറസ് ലോറിയെ മറിക്കടക്കാനുള്ള ശ്രമത്തിനിടയിലുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരാനായ വിദ്യാര്‍ത്ഥി മരിച്ചു. സഹയാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഉപ്പള സോങ്കാലിലെ അബ്ദുല്‍ ഖാദറിന്റെ മകനും മംഗളൂരുവിലെ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് മുസബ് (20) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരമണിയോടെയാണ് അപകടം. ഉപ്പള ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബൈക്ക് ലോറിയുടെ പിറകിലെ ടയറിന്റെ ഭാഗത്ത് തട്ടി മറിയുകയായിരുന്നു. ബൈക്കില്‍ നിന്ന് യുവാക്കള്‍ റോഡിലേക്ക് തെറിച്ച് വീണു. ഓടിക്കൂടിയ നാട്ടുകാര്‍ ആദ്യം ബന്തിയോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും നിലഗുരുതരമായതിനാല്‍ രണ്ടുപേരെയും മംഗളൂരുവിലെ ആസ്പത്രിലേക്ക് മാറ്റുകയായിരുന്നു. ആസ്പത്രിയില്‍ വെച്ചാണ് മുസബ് മരിച്ചത്.
മുട്ടത്ത് ടോറസ് ലോറിയില്‍ ബൈക്കിടിച്ച് മറിഞ്ഞ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു; സഹയാത്രികന് ഗുരുതരം
15:37:00
0
ബന്തിയോട്: ദേശീയപാതയില്‍ മുട്ടത്ത് ടോറസ് ലോറിയെ മറിക്കടക്കാനുള്ള ശ്രമത്തിനിടയിലുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരാനായ വിദ്യാര്‍ത്ഥി മരിച്ചു. സഹയാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഉപ്പള സോങ്കാലിലെ അബ്ദുല്‍ ഖാദറിന്റെ മകനും മംഗളൂരുവിലെ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് മുസബ് (20) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരമണിയോടെയാണ് അപകടം. ഉപ്പള ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബൈക്ക് ലോറിയുടെ പിറകിലെ ടയറിന്റെ ഭാഗത്ത് തട്ടി മറിയുകയായിരുന്നു. ബൈക്കില്‍ നിന്ന് യുവാക്കള്‍ റോഡിലേക്ക് തെറിച്ച് വീണു. ഓടിക്കൂടിയ നാട്ടുകാര്‍ ആദ്യം ബന്തിയോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും നിലഗുരുതരമായതിനാല്‍ രണ്ടുപേരെയും മംഗളൂരുവിലെ ആസ്പത്രിലേക്ക് മാറ്റുകയായിരുന്നു. ആസ്പത്രിയില്‍ വെച്ചാണ് മുസബ് മരിച്ചത്.
Tags
Post a Comment
0 Comments