കാഞ്ഞങ്ങാട്: സി.പി.എം പാര്‍ട്ടി ഗ്രാമമായ പാലായിയില്‍ തേങ്ങ പറിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ നീലേശ്വരം പൊലീസ് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ ഏഴുപേര്‍ പ്രതികളാണ്. വീട്ടുടമയായ രാധയുടെ കൊച്ചുമകള്‍ അനന്യയുടെ പരാതിയില്‍ സി.പി.എം പ്രാദേശിക നേതാക്കളായ ഉദയകുമാര്‍ കെ. പത്മനാഭന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് കേസ്. ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന അനന്യയുടെ പരാതിയിലാണ് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.
പാലായി സ്വദേശി രാധയ്ക്കും മകള്‍ക്കും നേരെയാണ് ശനിയാഴ്ച രാവിലെ സി.പി.എം പ്രദേശിക നേതാക്കള്‍ ഇവരുടെ പറമ്പിലെത്തി ഭീഷണിപ്പെടുത്തിയത്. 2017 മുതല്‍ ഇവര്‍ക്ക് പാര്‍ട്ടി ഊരു വിലക്ക്. എര്‍പ്പെടുത്തിയിരുന്നു. സമീപത്തെ റഗുലേറ്റര്‍ ബ്രിഡ്ജിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് രാധയും പ്രാദേശിക നേതാക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി കുടുംബത്തെ ഒറ്റപ്പെടുത്തിയെന്നാണ് ആരോപണം. കയ്യൂര്‍ കേസില്‍ പൊലീസിന്റെ മര്‍ദ്ദനത്തിന് ഇരയായ പി.പി കുമാരന്റെ മകളാണ് എം.കെ രാധ. 2018 ഏപ്രില്‍ മാസത്തില്‍ ഇവരുടെ വീടിന് നേരെയും സി.പി.എം സംഘം അക്രമം നടത്തിയിരുന്നു.
രാധയുടെ പറമ്പില്‍ തേങ്ങ പറിക്കാന്‍ എത്തിയ പടന്നക്കാട് സ്വദേശി ഷാജിയുടെ പരാതിയില്‍ സി.പി.എം നേതാവ് ഉദയകുമാര്‍ പ്രവര്‍ത്തകനായ കുഞ്ഞമ്പു എന്നിവര്‍ക്കെതിരെയും നാട്ടുകാരിയായ ലസിതയുടെ പരാതിയില്‍ തേങ്ങ പറിക്കാനെത്തിയ ഷാജിക്കെതിരെയും നീലേശ്വരം പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ നിന്നും ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് മൂന്നു കേസുകളും രജിസ്റ്റര്‍ ചെയ്തത
Post a Comment
0 Comments