Type Here to Get Search Results !

Bottom Ad

വരാനിരിക്കുന്നത് മതേതര ഇന്ത്യ നിലനില്‍ക്കണമോ എന്നു തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ്; കല്ലട്ര മാഹിന്‍ ഹാജി



പൊയിനാച്ചി: മതേതര ഇന്ത്യ നിലനില്‍ക്കണമോ എന്ന് തീരുമാനിക്കുന്ന ഗൗരവമേറിയ തിരഞ്ഞെടുപ്പില്‍ പിറന്ന മണ്ണില്‍ ജീവിക്കാനുള്ള പോരാട്ടമാണിതെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി. കേന്ദ്ര- കേരള സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെയുളള വിധിയെഴുത്താകണം ഈ തിരഞ്ഞടുപ്പെന്ന് അദ്ദേഹം പറഞ്ഞു. ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് തിരഞ്ഞടുപ്പ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെയര്‍മാന്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സി രാജന്‍ പെരിയ സ്വാഗതം പറഞ്ഞു. ഡിസിസി പ്രസിഡന്റ്് പികെ ഫൈസല്‍, യുഡിഎഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍നായര്‍, കെപിസിസി ജനറല്‍ സെക്രട്ടറി സൈമണ്‍ അലക്‌സ്, സെക്രട്ടറിമാരായ കെപി കുഞ്ഞിക്കണ്ണന്‍, കെ നീലകണ്ഠന്‍, ഹക്കീം കുന്നില്‍, ഹരീഷ് പി നമ്പ്യാര്‍, കെ ബി മുഹമ്മദ് കുഞ്ഞി, എം സി പ്രഭാകരന്‍ കെ വി ഭക്തവത്സരന്‍,ഹമീദ് മാങ്ങാട്,അബ്ദുള്ള കുഞ്ഞി കീഴൂര്‍, ഹനീഫ കുന്നില്‍, മുഹമ്മദ് കുഞ്ഞി പെരുമ്പള, ഹാരിസ് തൊട്ടി, സാജിദ് മൗവ്വല്‍, ബഷീര്‍ പള്ളങ്കോട്, ഖാലിദ് ബെള്ളിപ്പാടി, ടി ഡി കബീര്‍ തെക്കില്‍, കെ ബിഎം ശരീഫ് കാപ്പില്‍, സിദ്ദീഖ് പള്ളിപ്പുഴ, കുഞ്ഞികൃഷ്ണന്‍ മാടക്കല്‍, ബലരാമന്‍ നമ്പ്യാര്‍, സാബു അബ്രഹാം, കൃഷ്ണന്‍ ചട്ടഞ്ചാല്‍ കെ വി ഗോപാലന്‍,സുകുമാരന്‍ പൂച്ചക്കാട്, പ്രമോദ് പെരിയ, തെരേസ ഫ്രാന്‍സിസ്, ശ്രീകല പുല്ലൂര്‍, മന്‍സൂര്‍ ഗുരുക്കള്‍, മണികണ്ഠന്‍, സി അശോക് കുമാര്‍,ടി കെ ദാമോദരന്‍, പ്രമോദ് ദേലമ്പാടി, ബാലചന്ദ്രന്‍ മാഷ്, അഡ്വക്കേറ്റ് ബാബുരാജ്, സി കെ അരവിന്ദന്‍, പത്മനാഭന്‍ എം വി, രവീന്ദ്രന്‍ കരിച്ചേരി, എം ബി ഷാനവാസ്, ഷെരീഫ് കൊടവഞ്ചി, റൗഫ് ബായിക്കര, ഉണ്ണികൃഷ്ണന്‍ പൊയ്‌നാച്ചി,പവിത്രന്‍ സി നായര്‍ സംബന്ധിച്ചു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad