Type Here to Get Search Results !

Bottom Ad

പലവ്യഞ്ജനക്കടയില്‍ നിന്ന് വാങ്ങിയ ബണ്‍ കഴിച്ച് ഭക്ഷ്യവിഷബാധ; വര്‍ക്കലയില്‍ യുവാവിന് ദാരുണാന്ത്യം


തിരുവനന്തപുരം വര്‍ക്കലയില്‍ പലവ്യഞ്ജനക്കടയില്‍ നിന്ന് ബണ്‍ വാങ്ങിക്കഴിച്ച യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ഇലകമണ്‍ കക്കാട് കല്ലുവിള വീട്ടില്‍ വിജു ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വിജുവിനെ കൂടാതെ ബണ്‍ കഴിച്ച യുവാവിന്റെ അമ്മ കമലയും സഹോദരങ്ങളായ വിനീത്, വിനീത എന്നിവരും ചികിത്സയില്‍ തുടരുന്നു.

കല്ലമ്പലം കരവാരം ജംഗ്ഷനിലെ പലവ്യഞ്ജനക്കടയില്‍ നിന്ന് വെള്ളിയാഴ്ച വൈകുന്നേരം ബണ്‍ വാങ്ങി കഴിച്ചതിനെ തുടര്‍ന്നാണ് വിജുവിന് ശാരീരിക അസ്വാസ്ഥ്യതകള്‍ അനുഭവപ്പെട്ടതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. വിജു വാങ്ങിയ ബണ്‍ മാതാവും സഹോദരങ്ങളും കഴിച്ചിരുന്നു. രാത്രിയോടെ വിജുവിന് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതായി സഹോദരന്‍ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad