കാസര്‍കോട്: പഴയ ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും കോടതി വെറുതെവിട്ടു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു (29), നിധിന്‍ കുമാര്‍ (28), അഖിലേഷ് എന്ന അഖില്‍ (34) എന്നിവരെയാണ് ജില്ല പ്രിന്‍സിപല്‍ സെഷന്‍ കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്. വിധി പറയുന്നത് മൂന്ന് തവണ മാറ്റിവെച്ച ശേഷമാണ് ശനിയാഴ്ച കോടതിയുടെ വിധിയുണ്ടായത്. 2019ലാണ് കേസിന്റെ വിചാരണ ജില്ല പ്രിന്‍സിപല്‍ സെഷന്‍ കോടതിയില്‍ ആരംഭിച്ചത്. കേസിന്റെ വിചാരണയും അന്തിമവാദവും തുടര്‍നടപടികളും അടുത്തിടെയാണ് പൂര്‍ത്തിയായത്. കോവിഡും ജഡ്ജുമാരുടെ സ്ഥലം മാറ്റവും കേസ് നീണ്ടുപോകാന്‍ കാരണമായി. 2017 മാര്‍ച്ച് 20ന് രാത്രിയിലാണ് റിയാസ് മൗലവിയെ മസ്ജിദിലെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. അഡ്വ. ടി ഷാജിത്തായിരുന്നു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.
Post a Comment
0 Comments