Type Here to Get Search Results !

Bottom Ad

കുമ്പളയില്‍ യുവവ്യാപാരിയെ പൊലീസ് തല്ലിച്ചതച്ചു


കുമ്പള: സാമൂഹിക പ്രവര്‍ത്തകനും ഒബര്‍ള കോംപ്ലക്‌സിലെ ഴാമപ് ഷൂ പോയിന്റ് ഉടമയുമായ മുഹമ്മദ് സാഹിദ് (22) പൊലീസിന്റെ ലാത്തിയേറ്റ് തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി കുമ്പള കണിപുര ശ്രീ ഗോപാല കൃഷ്ണ ക്ഷേത്ര മഹോത്സവത്തിന്റെ വെടിക്കെട്ട് കഴിഞ്ഞ ഉടനെ കടയടക്കുന്നതിനിടയില്‍ മൂന്നു പൊലീസുകാര്‍ വന്നു ഒരു കാരണവുമില്ലാതെ തലങ്ങും വിലങ്ങും ലാത്തി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. മൊബൈലും പൊലീസ് പിടിച്ചു പറ്റുകയും ചെയ്തു. വിഷയം വ്യാപാരികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അല്ലാത്തപക്ഷം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് വ്യാപാരികള്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad