Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി വധക്കേസ്: അന്വേഷണത്തിലെ അപാകതയും യു.എ.പി.എ ചുമത്താതും പ്രതികള്‍ക്ക് അനുകൂലമായി: യൂത്ത് ലീഗ്


കാസര്‍കോട്: റിയാസ് മൗലവി വധക്കേസില്‍ ജനങ്ങള്‍ പ്രതീക്ഷിക്കാത്ത വിധിയാണ് ഉണ്ടായതെന്ന് മുസ്്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് അഭിപ്രായപ്പെട്ടു. കൃത്യമായ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടായിട്ടും പ്രതികള്‍ക്ക് ശിക്ഷ വിധിക്കാത്തത് ജനങ്ങളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട് ഈവിധി കാസര്‍കോടും പരിസര പ്രദേശങ്ങളിലും നൈരന്തര്യം കലാപ ശ്രമങ്ങള്‍ നടത്തുന്ന അക്രമികള്‍ക്ക് പ്രചോദനം നല്‍കുന്നതാവും. വിധിയില്‍ പ്രതിപാദിച്ച അന്വേഷണ ഘട്ടത്തിലെ പൊലീസിന്റെ അലംഭാവവും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ പിണറായി സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തതും എന്തിനു വേണ്ടിയായിരുന്നെന്ന് ആഭ്യന്തര മന്ത്രി പിണറായി വിജയന്‍ ഈഘട്ടത്തില്‍ മറുപടി പറയണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad