Type Here to Get Search Results !

Bottom Ad

ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്


ടെൽ അവീവ്: ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. മരിച്ചത് കൊല്ലം സ്വദേശിയെന്നാണ് സൂചന. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വടക്കൻ ഇസ്രയേലിലാണ് ലെബനൻ ആക്രമണം നടത്തിയത്. കേരളത്തിലെ പറ്റ്നിബിൻ മാക്സ് വെൽ എന്നയാളാണ് കൊല്ലപ്പെട്ടത്. മൃതദേഹം തിരിച്ചറിഞ്ഞു. കാർഷിക മേഖലയായ മൊഷാവിലെ മാ‍ർ​ഗലിയോട്ടിലെ പ്ലാന്റേഷനിലാണ് മിസൈൽ പതിച്ചത്. ജോസഫ് ജോർജ്, പോൾ മെൽവിൻ എന്നിവ‍ർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad